Topic :: ദഅ്‌വാനുഭവങ്ങൾ Voiceover & Writer:: എം. എം അക്ബർ Part :: Introduction #MMAkbar #biography #experiences എം. എം അക്ബർ എഴുതുന്ന പ്രബോധനാനുഭവങ്ങൾ… നനവും നന്മയുമുള്ള ഗതകാല സ്മരണകൾ… നാളെയിലേക്കുള്ള സൂചകവും സൂചിതവുമായ ഇന്നലെയോർമകൾ…. ചേർന്നുനിന്ന ചേർത്തുനിർത്തിയ, മാറിനിന്ന മറഞ്ഞുനിന്ന നേരനുഭവങ്ങളുടെ ഒരു പിടി ഓർമകൾ കുറിക്കപ്പെടുന്നു… "ഒരു കാര്യം സത്യമാണെന്ന് ബോധ്യപ്പെട്ടാൽ അത് സഹജീവികളുമായി പങ്കുവെക്കുകയെന്നത് സ്വാഭാവികമായ മാനവികവർത്തനങ്ങളിലൊന്നാണ്. അതുകൊണ്ടാണ് ഭൂമിയിൽ മതങ്ങൾ വളർന്നത്. ഭൗതിക ദർശനങ്ങളിലേക്ക് ജനങ്ങൾ ആകൃഷ്ടരായതും അതുകൊണ്ട് തന്നെ. തങ്ങളുടെ മതമാണ് ശരിയെന്ന് ബോധ്യമുള്ളവർ അതേക്കുറിച്ച് മറ്റുള്ളവരോട് പറയും. തന്റെ രാഷ്ട്രീയവീക്ഷണമാണ് ശരിയെന്ന് ബോധ്യമുള്ളവർ അതിലേക്ക് മറ്റുള്ളവരെ ആകർഷിക്കാൻ ശ്രമിക്കും. താൻ സ്വീകരിച്ച ആശയങ്ങളോടുള്ള ഒരാളുടെ ആത്മാർത്ഥതയും പ്രതിബദ്ധതയുമാണ് ഈ പങ്കുവെക്കൽ അടയാളപ്പെടുത്തുന്നത്. അവരുടെ ആശയങ്ങളെ വിമർശിക്കുന്നവർ പോലും ഈ ആത്മാർത്ഥതയെയും പ്രതിബദ്ധതയെയും ചോദ്യം ചെയ്യുകയില്ല. ഇസ്‌ലാമാണ് ശരിയെന്നത് ഓരോ മുസ്‌ലിമിന്റെയും ബോധത്തിൽ ഊട്ടപ്പെട്ട ബോധ്യമാണ്. അതിന്നർത്ഥം ഇസ്‌ലാമല്ലാത്തതെല്ലാം തെറ്റാണെന്നാണ് മുസ്‌ലിംകൾ വിശ്വസിക്കുന്നത് എന്നല്ല. മറ്റുള്ള ദർശനങ്ങളുടെ പ്രബോധനങ്ങളിലും ശരികളുണ്ടാവാം. എന്നാൽ പൂർണ്ണവും കളങ്കരഹിതവുമായ ശരികളാണ് എല്ലാ വിഷയങ്ങളിലുമുള്ള ഇസ്‌ലാമിന്റെ അധ്യാപനങ്ങൾ എന്ന് മുസ്‌ലിംകൾ കരുതുന്നു. ഇസ്‌ലാമാണ് ശരിയെന്ന് ബോധ്യമുള്ളവർ അത് മറ്റുള്ളവരുമായി പങ്കുവെക്കുവാൻ പരിശ്രമിക്കുന്നതാണ് ദഅ്‌വത്ത്. തികഞ്ഞ ഗുണകാംക്ഷയിൽ നിന്ന് ഉണ്ടാവുന്നതാണത്. സ്വന്തത്തിന് ലഭിക്കണമെന്നാഗ്രഹിക്കുന്ന പടച്ചവന്റെ സംതൃപ്തിക്ക് മറ്റുള്ളവരും അർഹരാകണമെന്ന ഗുണകാംക്ഷ.....
for more.. https://www.snehasamvadam.org/