• പുരുഷലിംഗവും ഉള്ളിൽ ഗർഭപാത്രവും; ഇന്റർസെക്സ് ജെണ്ടർ എന്ന ബാലികേറാമല!

  • Mar 3 2022
  • Durée: 10 min
  • Podcast

പുരുഷലിംഗവും ഉള്ളിൽ ഗർഭപാത്രവും; ഇന്റർസെക്സ് ജെണ്ടർ എന്ന ബാലികേറാമല!

  • Résumé

  • ജന്മനാ ആണിന്റെയും പെണ്ണിന്റെയും ശാരീരിക സവിശേഷതകളുള്ള ഇന്റർസെക്സ് വ്യക്തികളെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ലിംഗം ഏതാണെന്ന ചോദ്യം വെറുക്കുന്ന, കളിയാക്കലുകളെ ഭയക്കുന്ന, ചുറ്റും കാണുന്നവരിൽ നിന്നെല്ലാം വ്യത്യസ്തമാണ് താൻ എന്ന അറിവോടെ ഓരോ നിമിഷവും തള്ളിനീക്കുന്ന മനുഷ്യർ! കേരളത്തിലെ ഇന്റർസെക്സ് വ്യക്തികളുടെ ശബ്ദമായ ചിഞ്ചു അശ്വതി നമ്മളോട് മനസ്സ് തുറക്കുകയാണ്. ജനനം മുതൽ താൻ അനുഭവിച്ച പ്രതിസന്ധികൾക്കൊപ്പം തനിക്ക് ചുറ്റുമുള്ള സമൂഹത്തിന്റെ ബൈനറി ചിന്താഗതിക്ക് അടിമപ്പെട്ട് ജീവിതത്തിന്റെ നിറങ്ങൾ മങ്ങുന്ന മനുഷ്യരെ കുറിച്ച് കൂടി ചിഞ്ചു തുറന്ന് പറയുന്നു..'സഹയാത്രിക'യിൽ സ്നേഹപൂർവ്വംഉള്ള് ഉലയ്ക്കുന്ന ബുള്ളിയിങ് നേരിട്ട ശേഷം പോസ്റ്റ് ഗ്രാജുവേഷൻ പഠനം ഉപേക്ഷിച്ച ചിഞ്ചു, ലിംഗ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി തൃശ്ശൂർ ആസ്ഥാനം ആക്കി പ്രവർത്തിക്കുന്ന 'സഹയാത്രിക' എന്ന എൻ.ജി.ഓയുടെ പ്രോഗ്രാം കോഡിനേറ്റർ ആയി ചുമതലയേറ്റു. "കേരളത്തിൽ ഉടനീളം ഉള്ള ലിംഗ ന്യൂനപക്ഷങ്ങളെ പരിചയപ്പെടാനും അവരുടെ പ്രശ്നങ്ങൾ പഠിക്കാനും എല്ലാം സഹയാത്രികയിൽ എനിക്ക് അവസരം ഉണ്ടായി. വെറും രണ്ട് വർഷം ആണ് ഞാൻ സഹയാത്രികയ്ക്ക് ഒപ്പം ചെലവഴിച്ചത്.പക്ഷെ എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നാളുകൾ ആയിരുന്നു അത്. ആ സമയത്ത് ആണ് കോഴിക്കോട് നടന്ന 'പ്രൈഡ്' പരിപാടിയിൽ ഞാൻ എന്റെ വ്യക്തിത്വം തുറന്ന് പറയുന്നത്. കേരളത്തിലെ ഇന്റർസെക്സ് വ്യക്തികൾക്ക് ശബ്ദം ലഭിച്ച മുഹൂർത്തം ആയിരുന്നു അത്. അതിന് ശേഷം എത്രയോ പേർ എന്നെ ഫോണിൽ വിളിച്ച് തങ്ങളുടെ അനുഭവങ്ങൾ പങ്കിട്ടിരിക്കുന്നു! ഒരു പരിധി കഴിഞ്ഞാൽ ഞാൻ എല്ലാം കേരള ട്രാൻസ്‌ജെൻഡർ സെല്ലിന് കൈമാറുകയാണ് പതിവ്. പക്ഷെ എനിക്ക് കഴിയുന്ന വിവരങ്ങൾ എല്ലാം ഞാൻ അവർക്ക് നൽകും," ചിഞ്ചു പറഞ്ഞു.ഇരുപത്തിരണ്ട് വയസ്സ് കഴിഞ്ഞപ്പോൾ ചിഞ്ചു, എറണാകുളം അമൃത ആശുപത്രിയിൽ തന്റെ ശരീരം സ്കാൻ ചെയ്യാൻ ചെന്നു. തന്റെ യഥാർത്ഥ വ്യക്തിത്വത്തെ പുൽകാൻ ഉള്ള അതിയായ ആഗ്രഹത്തോടെയാണ് ചിഞ്ചു സ്കാനിംഗ് വിഭാഗത്തിൽ എത്തിയത്ഇരുപത്തിരണ്ട് വയസ്സ് കഴിഞ്ഞപ്പോൾ ചിഞ്ചു, എറണാകുളം അമൃത ആശുപത്രിയിൽ തന്റെ ശരീരം സ്കാൻ ചെയ്യാൻ ചെന്നു. തന്റെ യഥാർത്ഥ വ്യക്തിത്വത്തെ പുൽകാൻ ഉള്ള അതിയായ ...
    Voir plus Voir moins

Ce que les auditeurs disent de പുരുഷലിംഗവും ഉള്ളിൽ ഗർഭപാത്രവും; ഇന്റർസെക്സ് ജെണ്ടർ എന്ന ബാലികേറാമല!

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.