• പെണ്ണും പെണ്ണും പ്രണയിക്കുമ്പോൾ.. കേരളത്തിൽ നിന്നും ഒരു ലെസ്ബിയൻ വനിത മനസ്സ് തുറക്കുന്നു

  • Mar 11 2022
  • Durée: 9 min
  • Podcast

പെണ്ണും പെണ്ണും പ്രണയിക്കുമ്പോൾ.. കേരളത്തിൽ നിന്നും ഒരു ലെസ്ബിയൻ വനിത മനസ്സ് തുറക്കുന്നു

  • Résumé

  • കുടുംബം. ഈ വാക്ക് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു ചിത്രമില്ലേ? ഉത്തരവാദിത്വമുള്ള ഒരച്ഛൻ, സ്നേഹമയിയായ ഒരമ്മ, കുസൃതി കുടുക്കകൾ ആയ കുട്ടികൾ.. ഈ ചിത്രത്തിൽ അടങ്ങിയിട്ടുള്ള ലിംഗ അനീതി തൽക്കാലം അവിടെ നിൽക്കട്ടെ, എന്തുകൊണ്ടാണ് ഈ 'നോർമൽ' കുടുംബചിത്രത്തിൽ ആണും പെണ്ണും മാത്രം ഇപ്പോഴും വിഭാവനം ചെയ്യപ്പെടുന്നത് എന്ന് ഒരിക്കൽ എങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആണും ആണും സ്നേഹ സഹകരണങ്ങളോടെ പുലർത്തുന്ന ഒരു കുടുംബമോ, പെണ്ണും പെണ്ണും ഏറെ മമതയോടെ കാത്ത് സൂക്ഷിക്കുന്ന മറ്റൊരു കുടുംബമോ ഒരിക്കലും നമ്മുടെ മനസ്സിന്റെ ഏഴ് അയലത്ത് പോലും 'കുടുംബം' എന്ന വാക്ക് കേൾക്കുമ്പോൾ കടന്ന് വരുന്നില്ല.എത്ര തന്നെ പുരോഗമന വാദികൾ ആയിരുന്നാലും സമൂഹം സൃഷ്ടിച്ച് വച്ച പൊതുബോധം നിങ്ങളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു എന്ന് തന്നെയാണ് അതിനർത്ഥം. പുരുഷനെ പ്രണയിക്കുന്ന സ്ത്രീയുടെയും സ്ത്രീയെ പ്രണയിക്കുന്ന പുരുഷന്റെയും പോലെ സമൂഹത്തിൽ തലയുയർത്തി നടക്കാൻ അവകാശം ഉള്ളവർ തന്നെയാണ് സ്വവര്ഗഗാനുരാഗികളും. കേരളത്തിൽ സമൂഹത്തിന്റെ വെല്ലുവിളികളെ മറികടന്ന് സ്വന്തമായി കുടുംബം സ്ഥാപിച്ച് സ്വയം മാതൃകകൾ ആയി കഴിയുന്ന സ്വവർഗഗാനുരാഗികൾ ആയ പുരുഷന്മാരെ കുറിച്ച് നമ്മളിൽ ചിലരെങ്കിലും കേട്ടിട്ടുണ്ട്. അവരുടെ അഭിമുഖങ്ങളും അവരെ കുറിച്ച് വരുന്ന വാർത്തകളും എല്ലാം നമ്മൾ കൗതുകത്തോടെ വായിക്കാറും ഉണ്ട്.പുരുഷനെ പ്രണയിക്കുന്ന സ്ത്രീയുടെയും സ്ത്രീയെ പ്രണയിക്കുന്ന പുരുഷന്റെയും പോലെ സമൂഹത്തിൽ തലയുയർത്തി നടക്കാൻ അവകാശം ഉള്ളവർ തന്നെയാണ് സ്വവര്ഗഗാനുരാഗികളുംഎന്നാൽ കേരളത്തിലെ സ്വവർഗഗാനുരാഗികൾ ആയ സ്ത്രീകളെ കുറിച്ചോ? മുഖ്യധാരാ പത്രമാധ്യമങ്ങളിൽ എപ്പോഴെങ്കിലും സ്വവർഗ്ഗാനുരാഗികൾ ആയ സ്ത്രീകൾ കെട്ടിപ്പടുത്ത ഒരു കുടുംബത്തെ കുറിച്ച് വാർത്തകൾ വന്നിട്ടുണ്ടോ? അതെ, പെണ്ണുങ്ങൾക്ക് മനസ്സിന് ബോധിച്ച ആണുങ്ങളെ വരെ പ്രേമിക്കാൻ നൂറ് പ്രതിസന്ധികൾ ആണ്; പിന്നെയല്ലേ സ്വവർഗഗാനുരാഗം! എന്നാൽ ഇന്ന് നമുക്ക്, കേരളത്തിൽ സകല ഭീഷണികളെയും മറികടന്ന് തലയുയർത്തി ജീവിക്കുന്ന ഒരു ലെസ്ബിയൻ വനിതയെ പരിചയപ്പെടാം..കോട്ടയം ജില്ലയിലെ മലയാറ്റൂർ ആണ് ധന്യ രവീന്ദ്രൻ എന്ന യുവ സംരംഭകയുടെ ജനനം. ലോക്കോപൈലറ്റ് ...
    Voir plus Voir moins

Ce que les auditeurs disent de പെണ്ണും പെണ്ണും പ്രണയിക്കുമ്പോൾ.. കേരളത്തിൽ നിന്നും ഒരു ലെസ്ബിയൻ വനിത മനസ്സ് തുറക്കുന്നു

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.