Film Fest

Auteur(s): Manorama Online
  • Résumé

  • ചില സിനിമകളെ നമ്മൾ തിയറ്ററിൽത്തന്നെ ഉപേക്ഷിക്കും. ചിലതിനെ ഒപ്പം കൂട്ടും. ചിലത് കാലക്രമേണ മനസ്സിൽനിന്നു മാഞ്ഞു പോകും. പക്ഷേ ചില ചിത്രങ്ങൾ ലോകത്തിന്റെ അതിരുകളെല്ലാം മായ്ച്ചുകളഞ്ഞ് നമ്മുടെ മനസ്സിൽ ചേക്കേറും. അത്തരം ചില ലോകചലച്ചിത്രങ്ങളെ പരിചയപ്പെടുത്തുകയാണ് മലയാള മനോരമ സീനിയർ സബ് എഡിറ്റർ നവീൻ മോഹൻ ‘ഫിലിം ഫെസ്റ്റ്’ പോഡ്കാസ്റ്റിൽ. We leave some films in theatres. We carry some films while some films fade away from our memories. Malayala Manorama Senior Sub Editor Naveen Mohan discusses some fascinating films that travel beyond borders in his podcast 'Film Fest'
    2024 Manorama Online
    Voir plus Voir moins
Épisodes
  • ചോരയുടെ മണമുള്ള, ചോളം വിളയുന്ന ‘മരണദ്വീപ്’ | Film Fest Podcast on Movie 'Corn Island' (2014)
    Mar 24 2022

    യുദ്ധക്കളത്തിലെ പോരാട്ടം കാണിക്കാതെതന്നെ യുദ്ധത്തിന്റെ ഭീകരത ലോകത്തിനു മുന്നിലെത്തിക്കാനാകും. അതാണ് സിനിമയുടെ മാജിക്. യുക്രെയ്നിനു മേൽ അധികാരം ഉറപ്പിക്കാന്‍ റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ ഈ നാളുകളിൽ ‘കോൺ എലന്റ് (Corn Island 2014)’ എന്ന ജോർജിയൻ ചിത്രം പ്രസക്തമാകുന്നതും അതുകൊണ്ടാണ്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷമുള്ള ഏറ്റവും രക്തരൂഷിത പോരാട്ടത്തിന്റെ കഥ ഒരു അപ്പൂപ്പനിലൂടെയും കൊച്ചുമകളിലൂടെയും ഏതാനും പട്ടാളക്കാരിലൂടെയും കുറച്ച് ചോളച്ചെടികളിലൂടെയും പറയുകയാണ് ഈ സിനിമ.

    യഥാർഥത്തിൽ കാഴ്ചയുടെ ഉത്സവമാണ് സിനിമ; ഇനി സിനിമയെപ്പറ്റി നമുക്ക് കേട്ടും തുടങ്ങാം, നല്ല സിനിമകളുടെ ആരാധകർക്കായി ആരംഭിക്കുന്നു ‘ഫിലിം ഫെസ്റ്റ്’ പോഡ്‌കാസ്റ്റ് സീരീസ്...

    See omnystudio.com/listener for privacy information.

    Voir plus Voir moins
    8 min

Ce que les auditeurs disent de Film Fest

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.