Kathayarangu

Auteur(s): Manorama Online
  • Résumé

  • കഥയുടെ വസന്തകാലമാണ് മലയാളത്തിൽ. ഒട്ടേറെ പുതു എഴുത്തുകാരാണ് സാഹിത്യലോകത്ത് ഭാവനയുടെ തീമഴ പെയ്യിക്കുന്നത്. മലയാളത്തിലെ യുവ എഴുത്തുകാരുടെ കഥകൾ കേൾക്കാം അവരുടെതന്നെ ശബ്ദത്തിൽ ‘കഥയരങ്ങ്’ പോഡ്‌കാസ്റ്റിലൂടെ.. Malayalam literature blooms with fascinating stories. Many new writers explore Malayalam literary sphere with creative imagination. Listen to some of their stories along with their original voice in Kathayarangu podcast. For more - https://specials.manoramaonline.com/News/2023/podcast/index.html
    2024 Manorama Online
    Voir plus Voir moins
Épisodes
  • കഥയരങ്ങിൽ വി.കെ.കെ.രമേഷ് എഴുതിയ കഥ – കുമാരമാമ
    Oct 15 2022

    ഒഴിഞ്ഞ ഒരു കൊച്ചുവീടിന്റെ മുറ്റം തരണംചെയ്യുകയായിരുന്നു ഞങ്ങൾ. അതിന്റെ മുറ്റത്തെ മൂവാണ്ടൻമാവിന്റെ കൊമ്പിലിരുന്ന് ഒരു കുയിൽ ഇടവിട്ട് കൂവുന്നുണ്ട്. കുമാരമാമ തലയാട്ടി രസിച്ചു. വീടിന്റെ വടക്കുഭാഗം തരണംചെയ്യുമ്പോൾ അവിടെ ഇടിയാറായ തുറന്ന ചായ്പ്പിൽ ഞങ്ങളൊരു കോഴിക്കൂടു കണ്ടു. പരിസരത്ത് കോഴികളെയൊന്നും കണ്ടതുമില്ല. കുറ്റിയറ്റുപോയ വംശത്തിന്റെ നിലനിൽക്കുന്ന ഏകസ്മാരകംപോലെ തോന്നിച്ചു അത്. കുമാരമാമ കൂട്ടിനകത്തേക്കുതന്നെ നോക്കി തെല്ലുനേരം അനങ്ങാതെ നിന്നു. പിന്നെ, ശബ്ദമുണ്ടാക്കാതെ തുറന്ന് അതിനകത്തേക്കു നോക്കി. മാമ പ്രത്യേകഭാവത്തോടെ എന്നെ നോക്കി. മറ്റെവിടെയോ ഇരുന്നുകൊണ്ട് മറ്റൊരു സന്ദർഭത്തിൽ മറ്റാരേയോ നോക്കുന്നതുപോലെയായിരുന്നു അത്. എന്നിട്ടോ?

    കേൾക്കാം മനോരമ ഓൺലൈൻ കഥയരങ്ങിൽ വി.കെ.കെ.രമേഷ് എഴുതിയ കഥ – കുമാരമാമ

    See omnystudio.com/listener for privacy information.

    Voir plus Voir moins
    19 min
  • നിറമില്ലാത്ത അഞ്ചാറ് മുഖങ്ങൾ
    Sep 23 2022

    ഗതകാല ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന, നിറമില്ലാത്ത അഞ്ചാറ് മുഖങ്ങൾ. അതോരോന്നും ചുരുങ്ങി മേഘത്തിൽ ലയിക്കുന്നു. അവ ഉണ്ടായിരുന്ന സ്ഥാനത്ത് ഒരു വെളുത്ത ശൂന്യത മാത്രം. ഒരു മുഖം മായാതെ കിടന്നു. വല്ലാതെ ആകർഷണീയമായ ഒന്ന്. താൻ കണ്ട വിചിത്രമായ സ്വപ്നം ഒരിക്കൽ കൂടി മനസ്സിൽ വിഭാവനം ചെയ്യാൻ അവൾ നോക്കി. പക്ഷേ, നേർത്ത പാട പോലെ തോന്നിച്ച മുഖങ്ങളൊന്നും മുന്നിൽ വന്നില്ല. ഒരു മുഖം മാത്രം. കൂട്ടം തെറ്റിയൊരു മുഖം! ഇത്ര നാളുകൾക്ക് ശേഷം ആ മുഖം സ്വപ്നം കണ്ടത് അവളെ ഒരു പിരിമുറുക്കത്തിന്റെയറ്റത്ത് കൊണ്ടുനിർത്തി. വിദ്യാസാഗർ. ആ മുഖത്തിന്റെ ഉടമയുടെ പേര്.

    കേൾക്കാം മനോരമ ഓൺലൈൻ കഥയരങ്ങിൽ ശ്രീദീപ് ചേന്നമംഗലം എഴുതിയ കഥ – വിദ്യാസാഗർ

    See omnystudio.com/listener for privacy information.

    Voir plus Voir moins
    22 min
  • അന്തിമിനുക്കത്തിൽ ചെന്തീപോലെ - ട്രൈബി പുതുവയൽ എഴുതിയ കഥ
    Jul 30 2022

    മനുഷ്യരുടെ ആന്തരിക ജീവിതങ്ങളെക്കുറിച്ച്, അവർ ഉരുകുന്ന ഭൂതകാല വ്യഥകളെക്കുറിച്ച് ട്രൈബി പുതുവയൽ എഴുതിയ കഥ.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    23 min

Ce que les auditeurs disent de Kathayarangu

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.