Épisodes

  • Hridaya Sagarathil | ഹൃദയ സാഗരത്തിൽ |Malayalam Poem | Mubeena Nila | Shibili Hameed | Malayalam Kavitha | Nutshell Sound Factory
    Jun 22 2022

    Hridaya Sagarathil 

    ഹൃദയ സാഗരത്തിൽ 

    മലയാളം കവിത  

    Nutshell Sound Factory  

    Lafz - Mubeena Nila 

    Voice - Shibili Hameed   

    ഹൃദയ സാഗരത്തിൽ, 

    നിലക്കാത്ത സ്മരണ വീചികളിൽ, 

    സംഗീതമായ് അലിഞ്ഞു ചേർന്ന  

    പ്രണയ സാന്നിധ്യം, 

    നീ....  

    നീയെനിക്കായ് സദാ  വീണ മീട്ടുമ്പോൾ, 

    ഞാൻ എങ്ങനെയാണ് നാഥാ 

    നൃത്തം ചെയ്യാതിരിക്കുന്നത്.....  

    മുബീന നിള

    Voir plus Voir moins
    Moins d'une minute
  • Ninne vayikumpozhellam | നിന്നെ വായിക്കുമ്പോഴെല്ലാം | Malayalam Poem | Raseena KP | Shibili Hameed | Nutshell Sound Factory
    Jun 22 2022

    Malayalam Poem : Ninne vayikkumpzhellam 

    മലയാളം കവിത  : നിന്നെ വായിക്കുമ്പോഴെല്ലാം  

    Lafz : Raseena KP 

    Voice : Shibili Hameed 

     ------------------------- 

    നിന്നെ വായിക്കുമ്പോഴെല്ലാം 

    ഒരു ദേശാടനപ്പക്ഷിയുടെ വിരഹമൗനം 

    അക്ഷരങ്ങൾക്കിടയിൽ ഒളിക്കുകയും 

    ആകാശക്കീറുകൾക്കിടയിലൂടെ ഊർന്നു വീഴുന്ന നക്ഷത്രങ്ങൾ 

    വായന തടസപ്പെടുത്തുകയും ചെയ്യും  

    നിന്നെ എഴുതുമ്പോഴെല്ലാം 

    തോർന്നു തീരാത്തൊരു വേനലിൽ 

    വിള്ളൽ പ്രത്യക്ഷപ്പെടുകയും 

    ആരുമറിയാത്തൊരു നദി അതിലൂടെ ഒഴുകിപ്പരക്കുകയും ചെയ്യും  

    നിന്നെ വരയ്ക്കുമ്പോഴെല്ലാം 

    രണ്ട് കരകൾക്കിടയിൽ വീർപ്പു മുട്ടുന്ന തിരകൾക്ക് 

    നിറം പോരാതെ വരികയും 

    പടിക്കലോളം വന്നു പെയ്യാതെ തിരിച്ചു പോയ മഴമേഘങ്ങൾക്ക് 

    കറുപ്പ് കൂടുകയും ചെയ്യും  

    അതിനാൽ ഞാനിപ്പോൾ വായിക്കാറില്ല 

    എഴുതാറില്ല 

    ഹൃദയമുറിവുകൾ തുന്നിക്കൂട്ടി 

    ചിത്രം വരച്ചതാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് പതിവ്.  

    റസീന കെ. പി

    Voir plus Voir moins
    1 min
  • Vaashiyude | വാശിയുടെ | Shani Mehrish | Shibili Hameed | Malayalam poem | Nutshell Sound Factory
    Jun 17 2022

    Vaashiyude 

    വാശിയുടെ  ആഴങ്ങളിലേക്ക്    

    Lafz - Shani Mehrish  

    Rendition - Shibili Hameed 

    Nutshell Sound Factory  

    വാശിയുടെ  ആഴങ്ങളിലേക്ക്   കൊളുത്തി വലിക്കുന്ന  

    സൗഹൃദത്തിന്റെ ചില  നേരമ്പോക്കുകളുണ്ട് . 

    കൊളുത്തുന്നവനും  വലിക്കുന്നവനുമറിയാം  

    അതങ്ങേയറ്റം   വേദനാജനകമെന്ന് ..  

    എന്നിട്ടും   ഏതോ   ഒരു വാശിക്ക്   വിട്ടുകൊടുത്തു  

    തിരിഞ്ഞു  നടക്കുന്ന   സൗഹൃദങ്ങളെത്രയാണ്  നമുക്കിടയിൽ  ..

    Voir plus Voir moins
    1 min
  • Kanisakkaranaanu | കണിശക്കാരനാണ് | Noora | Shibili Hameed | Malayalam poem Kudissika | Nutshell Sound Factory
    Jun 17 2022

    Malayalam poem Kudissika

    Lafz : Noora

    Voice : Shibili Hameed

    Nutshell Sound Factory

    കണിശക്കാരനാണ്, 

    തനിച്ചു മടങ്ങിയപ്പോൾ  എല്ലാം കണക്ക് തീർത്തു തന്നിരുന്നു  

    സ്ത്രീധന തുക ,പണയം വെച്ച മാല  അനിയത്തിക്ക് കൊടുത്ത വള,  

    ഒക്കെ..,  

    പക്ഷേ, വേദനിക്കുന്ന നെറ്റിയിൽ മുത്തം കൊടുത്തതിന്റെ, 

    പ്രാണനൂറ്റി വേവിച്ച ചോറ് വിളമ്പിയതിന്റെ, 

    വഴിക്കണ്ണുമായ്‌ കാത്തിരുന്നതിന്റെ, 

    പനികിടക്കയ്ക്കരികിൽ  കാതോർത്തുറങ്ങാതിരുന്നതിന്റെ, 

    മെയ്യും മനസ്സും, ഓരോ അണുവും, അറിഞ്ഞു നൽകിയതിന്റെ, 

    അവന്നു കണക്കുതീർക്കാനാകാത്ത  കുടിശ്ശികയാണെനിക്കിഷ്ട്ടം . 

    കാരണം, എന്നെന്നേക്കും  അവനെന്റെ കടക്കാരനാണല്ലോ .  

    നൂറ

    Voir plus Voir moins
    1 min
  • Kadhakal nashtapetta balyam |കഥകൾ നഷ്ടപ്പെട്ട ബാല്യം | Story-Saheela Nalakath | Voice-Shibili Hameed | Malayalam Story |
    Jun 6 2022

    കാലങ്ങൾക്കപ്പുറത്തൊരു കുഞ്ഞു ബാല്യത്തിന്  

    കഥകൾ പറയാൻ  കൊതിയായി.  

    നാട്ടു മാവിന്റെ മണവും, 

    മാമ്പൂക്കളുടെ സുഗന്ധവുമുള്ള  കഥകൾ കേൾക്കാനായി 

    വയൽ വരമ്പിലെ മാങ്ങാറിപ്പുല്ലുകളും 

    തോട്ടു വക്കത്തെ കൈതോലക്കാടുകളും 

    മൗനം പൂണ്ടു കാത്തിരിപ്പായി.  

    മഞ്ഞക്കുഞ്ഞിപ്പൂക്കൾ തലയിലേന്തിയ മുക്കുറ്റിച്ചെടികളും 

    പാതയോരത്തെമ്പാടും വളർന്നു പന്തലിച്ച കുറുന്തോട്ടിക്കാടുകളും 

    കാതുകൾ കൂർപ്പിച്ചിരിപ്പായി.  

    മല്ലികപ്പൂക്കളുടെ നറുമണവും 

    ഇലഞ്ഞിപ്പൂക്കളുടെ കടും മണവും 

    കൊണ്ടൊരു ഇളം കാറ്റ് വന്ന് അവിടമൊക്കെ ചുറ്റിപ്പറ്റി നിൽപ്പായി.  

    കറുത്ത കുഞ്ഞിക്കണ്ണുമായൊരു ചുവന്ന കുന്നിമണിയാവട്ടെ 

    നിലം പറ്റി കാത്ത് കിടപ്പായി.  

    ഉച്ചക്കാറ്റിൽ സംഗീതം പൊഴിക്കുന്ന മുളങ്കാടിനുള്ളിലെ കുളക്കോഴികളും 

    പതിഞ്ഞ കാലടി ശബ്ദങ്ങളുമായി   

    അക്ഷമയോടെ ഉലാത്തിത്തുടങ്ങി. 

     ഇലത്തുമ്പിനുള്ളിൽ കറുത്ത വിത്തുമണികൾ ഒളിപ്പിച്ച് വെച്ച 

    അസർമുല്ലപ്പൂവുകൾ വിരിയാൻ മറന്ന് വിസ്മയം പൂണ്ടു നിൽപ്പായി.  

    ഇടക്കെപ്പോഴോ കേറി വന്ന കൗമാരസ്വപ്നങ്ങൾ  

    ബാല്യത്തോട് കൂട്ടുകൂടാൻ നോക്കിയതും, 

    പൊടുന്നനെയെന്നോണം കാലവും മാറി! കഥയും മാറി!  

    പാതിവഴിയിൽ യാത്ര മതിയാക്കേണ്ടി വന്ന ബാല്യമാകട്ടെ 

    മുഴുമിപ്പിക്കാൻ കഴിയാത്ത സ്വപ്നങ്ങളുടെ കാവൽക്കാരിയായി മാറി.

    വൈകാതൊരു നാൾ

    കഥകളുടെ ഭാണ്ഡക്കെട്ടുകൾ ഉപേക്ഷിച്ച ബാല്യം 

    കൗമാര സ്വപ്നങ്ങളുടെ ചിറകിലേറി

    പെയ്യാനൊരുങ്ങുന്ന മേഘങ്ങൾക്കു മുകളിലൂടെ...

    സങ്കടങ്ങളുടെ നീലാകാശങ്ങളും താണ്ടി..ഏഴാം കടലിനക്കരെക്ക് പറന്നു 

    പറന്നങ്ങു പോയി.

    സഹീല നാലകത്ത്

    Voir plus Voir moins
    3 min
  • Bandhangal | ബന്ധങ്ങൾ | Sufaira Ali | Shibili Hameed | Nutshell Sound Factory | Malayalam Lafz
    May 29 2022

    ബന്ധങ്ങൾ  

    Lafz - Sufaira Ali 

    Voice - Shibili Hameed 

    Nutshell Sound Factory  

    ചില ബന്ധങ്ങൾ 

    കായ്ഫലം  നൽകാത്ത വൃക്ഷങ്ങളെ  പോലെയാണ്. 

    നമ്മിൽ വേരുകളാഴ്ത്തി 

    നമുക്ക് ചുറ്റും പടർന്ന് പന്തലിക്കും. 

    ഒരുപാട് പ്രതീക്ഷകളോടെ നാമെന്നും കാത്തിരിക്കും,

     മാധുര്യമൂറുന്നൊരു ഫലത്തിനായ്....  

    പക്ഷേ...., 

    ഓരോ ഋതുക്കളിലും അവ മോഹിപ്പിച്ച്,  

    ഇലകൾ പൊഴിച്ച്, 

    നിരാശയുടെ പടുകുഴിയിലേക്ക് നമ്മെ തള്ളിയിടും... 

    നാം കൊടുക്കുന്ന വെള്ളവും വളവും വലിച്ചെടുത്ത് 

    നമ്മിലെ തിളക്കം കെടുത്തും..  

    അപ്പോഴേക്കും 

    വെട്ടിമാറ്റാൻ കഴിയാത്തത്രയും ആഴത്തിൽ   

    വേരുകൾ നമ്മിലേക്ക് ആഴ്ന്നിറങ്ങിയിട്ടുണ്ടാവും...  

    കായ്കനികളില്ലെങ്കിലും,

     തണലെങ്കിലും കിട്ടിയാൽ മതിയെന്ന ചിന്തയിൽ  

    നാമതിനെ വീണ്ടും സ്നേഹിച്ചു പരിപാലിക്കും ... 

    മഴയും വേനലും വന്നു പോയതറിയാതെ ,  

    നാം കാത്തിരിപ്പ് തുടർന്നു കൊണ്ടേയിരിക്കും........  

    സുഫൈറ അലി  

    Voir plus Voir moins
    1 min
  • Ere kalangalkk shesham | ഏറെക്കാലങ്ങൾക്ക് ശേഷം | Fathah Mullurkara | Shibili Hameed | Nutshell sound Factory
    May 28 2022

    ഏറെക്കാലങ്ങൾക്ക് ശേഷം  

    Lafz - Fathah Mullurkara 

    Voice - Shibili Hameed  

    ഏറെക്കാലങ്ങൾക്ക് ശേഷം  

    പഴയൊരു ആൽബം തുറക്കുകയെന്നാൽ....  

    മറവിയുടെ മേൽ പരപ്പിൽ നിന്ന് 

    ഓർമകളുടെ ചുഴികളിലേക്ക് ആണ്ട് പോവുക എന്നതാണ്.  

    എത്ര വിളിച്ചിട്ടും തിരികെ വരാത്ത അനുഭവങ്ങളുടെ  

    വറ്റിപ്പോയ അത്തറ് കുപ്പി തുറന്ന് മണക്കുക എന്നതാണ്.  

    നടന്ന് തീർത്ത ഒറ്റയടിപ്പാതകളിൽ നിന്ന്  

    കളഞ്ഞ് പോയ സന്തോഷങ്ങളെ  ഖനനം ചെയ്യുക എന്നതാണ്.  

    ഉറ്റവരെല്ലാം മരിച്ചു തീർന്നൊരിടത്തേക്ക്,   

    ഒറ്റയ്ക്കൊരാൾ  പുനർജനിക്കുക എന്നതാണ്.  

    ഫത്താഹ് മുള്ളൂർക്കര

    Voir plus Voir moins
    1 min
  • Naalu neelunnathinoth | നാള് നീളുന്നതിനൊത്ത് | Najma Pearl | Shibili Hameed | Nutshell Sound Factory Kondotty
    May 26 2022

    നാള് നീളുന്നതിനൊത്ത്  

    Lafz - Najma Pearl 

    Rendition - Shibili Hameed  

    നാള് നീളുന്നതിനൊത്ത് 

     മൗനമുറച്ച്  

    ഹൃദയങ്ങൾ ശിലകളെക്കാൾ കടുപ്പമുള്ളതാകും. 

    വാചാലമായിരുന്നോരോ നിമിഷങ്ങളും  

    വാക്കൊഴിഞ്ഞ്  നോവ് മൂടി കരുവാളിച്ച്പോകും.  

    ഹൃദയങ്ങൾ, 

    പരസ്പരം പങ്കിടാതെ  ശ്വാസംമുട്ടി മരണമടഞ്ഞ 

     കിസ്സകളുടെ ഖബറിടമായിമാറും.  

    പെയ്തൊഴിയാത്ത പരിഭവമേഘങ്ങൾ  

    ഏത് നേരത്തും   സംഹാരശേഷിയുള്ള പ്രളയത്തെ പെയ്ത് കൂട്ടും.  

    ഏത് കടുപ്പവും ആർദ്രമാക്കേണ്ടിയിരുന്ന  

    ആലിംഗനം കൊതിച്ച ദേഹങ്ങൾ  

    ഗതിതെറ്റിയ മരുഭൂയാത്രക്കാരനെ പോലെ  

    മനോനിലതെറ്റി തകർന്ന്പോകും.  

    ചുണ്ടിലൂടെ പകർന്നു 

    കത്തിപ്പിടിക്കാൻ തെളിഞ്ഞു നിന്ന  പ്രണയസ്പുലിംഗങ്ങൾ 

    ഈ ദുനിയാവ് തന്നെ കത്തിച്ചുകളയും.  

    അങ്ങനെ ഞാനും നീയും ചേർന്ന നമ്മൾ 

    ഏത് നിലക്കും ഇല്ലാതായി തീരും.            

    നജ്മപേൾ.

    Voir plus Voir moins
    1 min