ഗാർഡെടുത്ത സച്ചിനെ കാഴ്ച്ചക്കാരനാക്കി അയാളുടെ വെടിയുണ്ട പോലെയുള്ള പന്ത് സച്ചിന്റെ സകലപ്രതിരോധവും തച്ചുടച്ച് സ്റ്റമ്പ്‌സിൽ. അതെ, നേരിട്ട ആദ്യ പന്തിൽ മാസ്റ്റർ ബ്ലാസ്റ്റർ ക്ലീൻ ബൗൾഡ്. ക്രിക്കറ്റ് ഘടികാരം തന്നെ നിശ്ചലമായിപ്പോയ നിമിഷമായിരുന്നു അത്, ഷുഹൈബ് അക്തറെന്ന അതിവേഗക്കാരൻ ഇന്ത്യൻ ക്രിക്കറ്റിന്റെ മെക്കയിൽ ജന്മമെടുത്തിരിക്കുന്നു.