പി.എസ്.സി അംഗത്വം നൽകാൻ കോഴ വാങ്ങിയെന്ന ആരോപണത്തിന്റെ തുടർചലനങ്ങൾ തന്നെയാണ് ഇന്നും പത്രങ്ങളിൽ. ദേശാഭിമാനിയുടെ ലീഡ് വാർത്തയും അതുതന്നെ. അന്വേഷണത്തിന് സന്നദ്ധമാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതാണ് ദേശാഭിമാനിക്ക് പിടിവള്ളി. അംഗത്വകോഴയുടെ പേരിൽ സഭയിൽ പോരെന്ന് മാധ്യമം. അതുതന്നെയാണ് കേരളകൗമുദിയിലും കണ്ടത്. നടപടിക്ക് സിപിഎം, പുതിയ തിരുത്ത് എന്ന് മാതൃഭൂമി. നേതാവിനെതിരെ നടപടിക്ക് തുടക്കം എന്ന് മലയാള മനോരമ.
കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast