ആംആദ്മി പാർട്ടിയെ തോൽപ്പിച്ച് ഡൽഹി ഭരണം ബിജെപി പിടിച്ചതാണ് പ്രധാന വാർത്ത. ആപ്പും കെജ്‌രിവാളും വീണു. ഡൽഹിയിലും ബിജെപിയെന്നാണ് മാധ്യമത്തിന്റെ തലക്കെട്ട്.
പുഷ്പം പോലെ 27 വർഷത്തിന് ശേഷം ഭരണം പിടിച്ച് ബിജെപി എന്ന് മനോരമ. തലയിൽ താമരചൂടി എന്ന് മാതൃഭൂമി. ഡൽഹിയിൽ താമര തരംഗമെന്ന് ദീപിക. ദില്ലിക്ക് താമരച്ചന്തമെന്ന് കേരളകൗമുദി.
കോൺഗ്രസ് ചതിച്ചു എന്ന് ദേശാഭിമാനി വിലപിക്കുമ്പോൾ, ആപ്പ് ഊരി തലവിധി എന്ന് വീക്ഷണം ചിരിക്കുന്നു. വേറെയും വാർത്തകളുണ്ട്. കേൾക്കാം...
കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ