• Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne
    Feb 11 2025

    സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലക്ക് അനുമതി നൽകാനുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി.

    കാറിടിച്ച് 9 വയസുകാരി ദൃഷാന കോമയിലാകുകയും മുത്തശ്ശി മരിക്കുകയും ചെയ്ത കേസിലെ പ്രതി ഷെജിൽ പിടിയിലായി. സിൽവർ ലൈൻ പദ്ധതിയിൽ മാറ്റംവരുത്തി സെമി ഹൈസ്പീഡ് റെയിൽ പാതക്ക് സാധ്യത തേടുകയാണ് സംസ്ഥാന സർക്കാർ. പത്ര വാർത്തകൾ കേൾക്കാം, വിശദമായി. കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

    അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

    Voir plus Voir moins
    30 min
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne
    Feb 10 2025

    കലാപം 649 ദിവസം പിന്നിട്ടിപ്പോൾ പിടിച്ചുനിൽക്കാനാകാതെ മണിപ്പൂർ മുഖ്യമന്ത്രി ബിരേൻസിങ് രാജിവെച്ചതാണ് ഇന്ന് എല്ലാ പത്രങ്ങളുടെയും പ്രധാനവാർത്ത. ഛത്തീസ്ഗഡിൽ പൊലീസും സൈനികരും ചേർന്ന് 31 മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന വാർത്ത എല്ലാ പത്രങ്ങളും ഒന്നാംപേജിൽ തന്നെ ചേർത്തിട്ടുണ്ട്. ഓഫർ തട്ടിപ്പുകേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നുണ്ട്. റിട്ടയേർഡ് ജഡ്ജി രാമചന്ദ്രൻ നായരെ പ്രതിചേർത്തതുണ്ട്, പ്രത്യേക അന്വേഷണ സംഘം വരുമെന്ന വിവരവുമുണ്ട്. അങ്ങനെ വാർത്തകൾ അനവധിയാണ് | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

    അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Voir plus Voir moins
    30 min
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nazar | MediaOne
    Feb 9 2025

    ആംആദ്മി പാർട്ടിയെ തോൽപ്പിച്ച് ഡൽഹി ഭരണം ബിജെപി പിടിച്ചതാണ് പ്രധാന വാർത്ത. ആപ്പും കെജ്‌രിവാളും വീണു. ഡൽഹിയിലും ബിജെപിയെന്നാണ് മാധ്യമത്തിന്റെ തലക്കെട്ട്.

    പുഷ്പം പോലെ 27 വർഷത്തിന് ശേഷം ഭരണം പിടിച്ച് ബിജെപി എന്ന് മനോരമ. തലയിൽ താമരചൂടി എന്ന് മാതൃഭൂമി. ഡൽഹിയിൽ താമര തരംഗമെന്ന് ദീപിക. ദില്ലിക്ക് താമരച്ചന്തമെന്ന് കേരളകൗമുദി.

    കോൺഗ്രസ് ചതിച്ചു എന്ന് ദേശാഭിമാനി വിലപിക്കുമ്പോൾ, ആപ്പ് ഊരി തലവിധി എന്ന് വീക്ഷണം ചിരിക്കുന്നു. വേറെയും വാർത്തകളുണ്ട്. കേൾക്കാം...

    കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast


    അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Voir plus Voir moins
    30 min
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne
    Feb 8 2025

    സംസ്ഥാന ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങളില്ല. ഭൂനികുതിയും കോടതി ഫീസും കൂട്ടി. ബജറ്റും, റിസർവ് ബാങ്ക് പലിശ നിരക്ക് കുറച്ചതും ചേർത്താണ് മാതൃഭൂമിയുടെയും മലയാള മനോരമയുടെയും തലക്കെട്ട്. തുടരും സ്വപ്ന ഭാരം, കുറയും കടഭാരം എന്ന് മനോരമ'. ബജറ്റിൽ നിശ്വാസം പലിശയിൽ ആശ്വാസം എന്ന് മാതൃഭൂമി. ഭാരം തന്നെ എന്ന് മാധ്യമം. ക്ഷേമത്തിന് മേലെ നിക്ഷേപം എന്ന് കേരള കൗമുദി. നവ കേരളം ടേക്ക് ഓഫ് എന്ന് ദേശാഭിമാനി. ക്ഷേമരഹിതം, നികുതി ഭരിതം എന്ന് വീക്ഷണം. പ്രതിസന്ധി തീർക്കാൻ പോക്കറ്റടി എന്ന് ജന്മഭൂമി. അഞ്ചുവർഷത്തിന് ശേഷം ആദ്യമായി പലിശ കുറച്ച് റിസർവ് ബാങ്ക്. റിപ്പോ കാൽ ശതമാനം കുറച്ച് 6.25 ശതമാനമാക്കി. അമേരിക്കയുടെ വിലങ്ങണിയിച്ചും, ചങ്ങലക്കിട്ടുമുള്ള നാടുകടത്തലിൽ പ്രതിഷേധം കനത്ത് ഗത്യന്തരമില്ലാതായതോടെ കേന്ദ്രസർക്കാർ യു.എസിനെ ആശങ്ക അറിയിച്ചു. പത്രത്താളുകളിലേക്ക് വിശദമായി. | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast


    അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

    Voir plus Voir moins
    30 min
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne
    Feb 7 2025

    ട്രംപിൻ്റെ കിരാത നടപടിയെ എതിർക്കാൻ ധൈര്യമില്ലാതെ മോദി. 'ലജ്ജിക്കൂ രാജ്യമേ' എന്നാണ് ദേശാഭിമാനിയിൽ ഇന്നത്തെ പ്രധാന തലക്കെട്ട്. വിലങ്ങണിയിച്ച് US നാടുകടത്തൽ; ഇരു സഭകളിലും പ്രതിപക്ഷ ബഹളം 'വിലങ്ങിൽ വിങ്ങൽ' എന്ന് മാതൃഭൂമി. യു.എസ് നടപടിയിൽ കേന്ദ്രം പ്രതികൂട്ടിൽ; കൈയിൽ വിലങ്ങ് , കാലിൽ ചങ്ങല എന്ന് മാധ്യമം. ചങ്ങലയിട്ട ഭ്രാന്ത് എന്നാണ് ഇന്ത്യക്കാരെ വിലങ്ങും ചങ്ങലയുമിട്ട വീഡിയോ യു.എസ് പുറത്തുവിട്ടതിനെ മലയാള മനോരമ തലക്കെട്ടിലൂടെ രൂക്ഷമായി വിമർശിക്കുന്നത്. 'അപമാനഭാരം ' എന്ന് ദീപിക. ഫലസ്തീനികളെ കുടിയൊഴിപ്പിച്ച് ഗസ്സ വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന യു.എസ് പ്രസിഡൻ്റിൻ്റെ പ്രഖ്യാപനത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തമായിട്ടും ട്രംപ് നിലപാട് ആവർത്തിക്കുകയാണ്. വിനോദ നികുതി പിൻവലിക്കണമെന്നും, താരങ്ങളുടെ വൻ പ്രതിഫലം കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് ജൂൺ 1 മുതൽ സിനിമാ സമരം പ്രഖ്യാപിച്ചു. പത്രത്താളുകളിലേക്ക് വിശദമായി. | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

    അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ


    Voir plus Voir moins
    30 min
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne
    Feb 6 2025

    ഗസ്സക്കാരെ കുടിയൊഴിപ്പിച്ച് സുഖവാസകേന്ദ്രം നിർമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ടാംഘട്ട വെടി നിർത്തൽ ചർച്ചകൾ നടക്കാനിരിക്കെയാണ് മേഖലയെ കൂടുതൽ സംഘർഷത്തിലേക്ക് തള്ളിവിടുന്ന പ്രഖ്യാപനം. ഗസ്സക്ക് നേരെ ട്രംപിന്റെ വെടി എന്ന് മലയാള മനോരമ, വംശീയ ഉന്മൂലന പദ്ധതിയുമായി ട്രംപ്, ഗസ്സ പിടിച്ചെടുക്കും എന്ന് മാധ്യമം തലക്കെട്ട് നൽകി.പാതി വിലക്ക് സ്‌കൂട്ടറും ലാപ്‌ടോപും ഉൾപ്പെടെ വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിന് ഇരയായത് പതിനായിരത്തിലേറെപ്പേരാണ്. കേസുകൾ ഇന്ന് ക്രൈം ബ്രാഞ്ചിന് കൈമാറും. ഇതിനിടെ നാടുകടത്തിയവരുമായി അമേരിക്കൻ സൈനിക വിമാനം ഇന്ത്യയിലിറങ്ങി. പത്തനംതിട്ടയിൽ ആളുമാറി വിവാഹസംഘത്തെ തല്ലിച്ചതച്ചതിന് എസ്.ഐ യും രണ്ട് സി.പി.ഒമാരും സസ്‌പെൻഷനിലായി. ഡൽഹി സംസ്ഥാന ഭരണം ബിജെപിക്കെന്ന് എക്‌സിറ്റ് പോളുകൾ. ശനിയാഴ്ചയാണ് വോട്ടെണ്ണൽ | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast


    അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

    Voir plus Voir moins
    30 min
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne
    Feb 5 2025

    205 ഇന്ത്യക്കാരെ യു.എസ് നാടുകത്തി. വ്യോമസേന വിമാനത്തിലാണ് ഇവരെ അമേരിക്ക തിരികെ എത്തിച്ചത്. കിഫ്ബി ടോൾ പിരിവ് നീക്കത്തിന്റെ കൂടുതൽ വിശദാംശങ്ങളും പത്രങ്ങളിലുണ്ട്. പിരിവ് എ.ഐ സാങ്കേതിക വിദ്യയിലെന്നും ഈ സമ്മേളനത്തിൽ തന്നെ ബില്ലിന് സാധ്യതയെന്നും മലയാള മനോരമ പ്രധാന തലക്കെട്ടായി നൽകിയിരിക്കുന്നു. പകുതി വിലയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടറും, തയ്യൽ മെഷീനും, ലാപ്‌ടോപ്പും, ഗൃഹോപകരണങ്ങളും ഉൾപ്പെടെ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് 1000 കോടി കടക്കുമെന്നാണ് പൊലീസ് നിഗമനം. കണ്ണൂരിൽ മാത്രം 2000 പരാതികളുണ്ട് | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast


    അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

    Voir plus Voir moins
    30 min
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nazar | MediaOne
    Feb 4 2025

    കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന സംസ്ഥാനപാതകളിലും ടോൾ ഏർപ്പെടുത്താൻ പോകുന്നു എന്നതാണ് ഇന്നത്തെ പ്രധാനവാർത്ത. മലയാള മനോരമയുടെ ലീഡ് അതാണ്. ലോക്‌സഭയിൽ മോദിയെയും കേന്ദ്രസർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്തി രാഹുൽ ഗാന്ധി നടത്തിയ പ്രസംഗമാണ് മാധ്യമത്തിന്റെ ലീഡ്. റെയിൽവേ പ്രഖ്യാപനത്തിലും കേരളത്തിന് പുതുതായി ഒന്നുമില്ലെന്ന് മാതൃഭൂമി. ഏറ്റുമാനൂരിൽ ഗുണ്ട പൊലീസുകാരനെ ചവിട്ടിക്കൊന്നതും കോഴിക്കോട് ദേശീയപാതയോരത്തെ കിടങ്ങിൽ ബൈക്ക് വീണ് യുവാവ് മരിച്ചതുമൊക്കെയുണ്ട് പത്രങ്ങളുടെ ഒന്നാംപേജിൽ | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast


    അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Voir plus Voir moins
    31 min