Épisodes

  • രാജിയാകാത്ത രഹസ്യങ്ങൾ | India File | Manorama Online Podcast
    Sep 17 2025

    പുറത്താക്കാൻ സർക്കാർ പദ്ധതിയിട്ടപ്പോൾ രക്ഷപ്പെടാൻ രാജിവയ്ക്കുകയായിരുന്നോ മുൻ ഉപരാഷ്ട്രപതി ധൻകർ? അതോ, അദ്ദേഹം പറയുംപോലെ ആരോഗ്യസംരക്ഷണമായിരുന്നോ രാജിക്കു കാരണം? പുകമറ ഇനിയും മാറിയിട്ടില്ല. ധൻകറിന്റെ രാജിയിൽ പ്രതിപക്ഷം മൗനം പാലിക്കുന്നതിനും എന്തെങ്കിലും രഹസ്യമുണ്ടോ? ധൻകറിന്റെ രാജിയും അതുമായി ബന്ധപ്പെട്ട വാദങ്ങളും രാഷ്ട്രീയ അടക്കംപറച്ചിലുകളും പരിശോധിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ

    Jagdeep Dhankhar's Resignation: What are the reasons behind Jagdeep Dhankhar's resignation as Vice President? While health concerns were cited, speculation persists about other underlying political motivations - India File Podcast

    See omnystudio.com/listener for privacy information.

    Voir plus Voir moins
    7 min
  • കുടുംബയോഗം കലങ്ങിയാൽ | Manorama Podcast | India File
    Sep 10 2025

    തെലങ്കാനയിലെ ബിആർഎസ് പാർട്ടി കലഹത്തിന്, ആന്ധ്രയിൽ തെലുങ്കുദേശം പാർട്ടി 30 വർഷം മുൻപു നേരിട്ട പ്രതിസന്ധികളുമായി സാമ്യം പലത്. ബിആർഎസിലെ കുടുംബവഴക്കിന്റെ ഗതിയെന്തെന്നതും അതാർക്ക് ഗുണമാകുമെന്നതും വ്യക്തമാകേണ്ടതുണ്ട്. കുടുംബപ്രശ്നങ്ങൾ പിടിച്ചുകുലുക്കിയ തെലുങ്ക് രാഷ്ട്രീയത്തിന്റെ ചരിത്രം വിശദമാക്കുന്നു മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ.

    BRS Family Conflict: K. Kavitha's Suspension and TRS's Political Future- India File Podcast

    See omnystudio.com/listener for privacy information.

    Voir plus Voir moins
    7 min
  • കാവൽക്കാർക്ക് ആര് കാവൽ? India File | Podcast
    Sep 3 2025

    ജസ്റ്റിസ് പഞ്ചോളിയെ സുപ്രീം കോടതി ജഡ്ജിയാക്കുന്നതിനെ എതിർത്ത് കൊളീജിയാംഗം ജസ്റ്റിസ് ബി.വി.നാഗരത്ന വിയോജനക്കുറിപ്പെഴുതിയെന്ന റിപ്പോർട്ടുകളിന്മേലുള്ള ചർച്ച മുറുകുന്നതിനിടെയാണ് ‘ഇൻകംപ്ലീറ്റ് ജസ്റ്റിസ്’ എന്ന പുസ്തകം പുറത്തിറങ്ങിയത്. അതിൽ മുൻ ജഡ്‌ജിമാരും കൊളീജിയം അംഗങ്ങളുമെല്ലാം ഉൾപ്പെടെ എഴുതിയ ലേഖനങ്ങളിൽനിന്ന് ഒരു ചോദ്യം ഉയര്‍ന്നു വരുന്നു. സുപ്രീംകോടതി നിയമനങ്ങളിൽ സർക്കാർ ഇടപെടൽ ശക്തമായോ? കാവലാളുകൾക്ക് ആരു കാവൽ നിൽക്കും? പരിശോധിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.

    The latest India File podcast explores the growing debate over judicial appointments in India. Triggered by reports of Justice B.V. Nagarathna's dissent note opposing the elevation of Justice Pancholi to the Supreme Court, and the release of the book Incomplete Justice, the episode delves into questions about government influence in judicial appointments and the need for accountability within the system. Delhi Chief of Bureau Jomy Thomas analyses the complexities and implications of this ongoing issue.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    7 min
  • മരുന്ന് പോലൊരു ബിൽ | India File | Manorama Online Podcast
    Aug 27 2025

    30 ദിവസം തടവിൽ കഴിയേണ്ടിവന്നാൽ മന്ത്രിസ്ഥാനം നഷ്ടമാക്കുന്ന ബിൽ ജനാധിപത്യത്തിലെ രോഗങ്ങളുടെ ദൂഷ്യഫലങ്ങൾ അനുഭവിക്കുന്ന ജനത്തിന് ആശ്വാസം നൽകാം. പക്ഷേ, രാഷ്ട്രീയ എതിരാളികളെ കുടുക്കാനുള്ള ആയുധമായും ഇതുപയോഗിക്കാമെന്നും ആക്ഷേപമുണ്ട്. പുതിയ ബില്ലിന്റെ ഉള്ളറകൾ വിശദമായി വിശകലനം ചെയ്യുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ.

    Explore the controversial bill enabling ministerial disqualification after 30 days in custody. Despite PM Modi's promise of political purity, 19 current ministers face serious criminal cases, raising concerns about the law's weaponization against opposition parties by agencies like ED.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    7 min
  • 'നിഴൽ മാറും കാലം' | India File | Manorama Online Podcast
    Aug 20 2025

    ബിജെപിയാൽ ഏറെ പരിഹസിക്കപ്പെട്ട രാഷ്ട്രീയ നേതാവ്. സ്വന്തം പാർട്ടിയിലെ പലരാലും പ്രതിപക്ഷത്തെ മറ്റു പാർ‍ട്ടികളാൽ പോലും ഇത്രയും സംശയിക്കപ്പെട്ട മറ്റൊരാളില്ല. അതൊക്കെ പഴങ്കഥ. ഇപ്പോൾ ഭരണപക്ഷ എംപിമാർ പോലും രാഹുൽ ഗാന്ധി എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനായി കാതോർക്കുന്നു. അവിശ്വാസത്തിൽനിന്ന് വിശ്വാസത്തിന്റെയും നേതൃത്വത്തിന്റെയും പ്രതീകമായി ഉദിച്ചുയർന്ന രാഹുൽ ഗാന്ധിയുടെ പുതിയ രാഷ്ട്രീയ അധ്യായത്തെയും മാറിയ പ്രതിപക്ഷത്തെയും പരിശോധിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ.


    Transformation of Rahul Gandhi: Rahul Gandhi's role as the Opposition Leader has evolved, impacting both the ruling party and the opposition. His persistence on issues like caste census and GST reforms has led to significant policy shifts. Jomy Thomas, Malayala Manorama's Delhi Chief of Bureau, explains this in his 'India File' podcast

    See omnystudio.com/listener for privacy information.

    Voir plus Voir moins
    7 min
  • കശ്‍മീരിലെ പുസ്തകപ്പേടി | India File | Manorama Online Podcast
    Aug 13 2025

    ജമ്മു കശ്മീരിൽ സമാധാനം നിലനിർത്താനെന്ന പേരിൽ 25 പുസ്തകങ്ങൾ നിരോധിച്ചിരിക്കുകയാണ് ലഫ്. ഗവർണർ. ഭീകരവാദികളെ പിടികൂടിയും ആയുധങ്ങൾ പിടിച്ചെടുത്തും പരിചയമുള്ള പൊലീസിപ്പോൾ പുസ്തകക്കടകളിൽ കയറി നിരോധിത വസ്തുക്കൾ പിടിച്ചെടുക്കുന്നു. കേന്ദ്ര സർക്കാരിന്റെ താൽപര്യപ്രകാരമുള്ള ഈ നടപടിയിലൂടെ വരുന്നതാണോ സമാധാനം? വിശദീകരിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ.

    Lieutenant Governor of Jammu and Kashmir Manoj Sinha's Censorship and Biblioclasm: Examining Book Destruction - India File Column Explains. Jomy Thomas, Malayala Manorama's Delhi Chief of Bureau, explains this in his 'India File' podcast

    See omnystudio.com/listener for privacy information.

    Voir plus Voir moins
    6 min
  • അധികാരമധുരം അക്രമകയ്പ് | India File | Manorama Online Podcast
    Aug 6 2025

    വികസിത ഇന്ത്യയെന്ന ലക്ഷ്യത്തിനായാണ് തന്റെ പ്രവർത്തനങ്ങളെന്നാണ് പ്രധാനമന്ത്രി പലപ്പോഴായി സൂചിപ്പിച്ചിട്ടുള്ളത്. പക്ഷേ ആ ലക്ഷ്യത്തിനൊപ്പം നിൽക്കാൻ സംഘപരിവാറിലെ ചില സംഘടനകൾക്ക് എത്രത്തോളം കഴിയുന്നുണ്ട്? ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളും ആദിവാസി യുവാവും നേരിട്ട ആക്രമണത്തിനു പിന്നാലെ ബജ്റങ്ദൾ വീണ്ടും വിവാദകേന്ദ്രമാകുമ്പോൾ ഒരു വിശകലനം. വിശദീകരിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ.

    Beyond the Speeches Modi's Calls for Tolerance and Religious Harmony Being Ignored. Jomy Thomas, Malayala Manorama's Delhi Chief of Bureau, explains this in his 'India File' podcast

    See omnystudio.com/listener for privacy information.

    Voir plus Voir moins
    6 min
  • നിശബ്‌ദരേ, ഇതിലേ ഇതിലേ | India File | Manorama Online Podcast
    Jul 29 2025

    സർക്കാരുമായി ഉടക്കിയാണ് ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചത് എന്നതിന് ഏറ്റവും നല്ല തെളിവു നൽകിയതു പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെയാണ്. ധൻകറുടെ 40 വർഷത്തിലേറെ നീണ്ട പൊതുജീവിതത്തെ വിവരിക്കാനും അദ്ദേഹത്തിനു നല്ല ആരോഗ്യം നേരാനും വെറും 25 വാക്കേ പ്രധാനമന്ത്രിക്കു വേണ്ടിവന്നുള്ളൂ. വിശദീകരിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ.

    Prime Minister Narendra Modi himself provided the best evidence that Jagdeep Dhankhar resigned from the Vice President's post due to a conflict with the government. The Prime Minister needed merely 25 words to describe Dhankhar's public life, spanning over 40 years, and to wish him good health. Jomy Thomas, Malayala Manorama's Delhi Chief of Bureau, explains this in his 'India File' podcast

    See omnystudio.com/listener for privacy information.

    Voir plus Voir moins
    7 min