• ഇബ്നു മസ്ഊദിന്റെ(റ) മുസ്ഹഫിൽ ചില സൂറത്തുകൾ ഇല്ലേ? | Quran Series | Question-31 | MM Akbar
    Jun 26 2024

    Topic :: ❓ പ്രമുഖ ഖുർആൻ പണ്ഡിതനും നബിയുടെ അനുചരണുമായിരുന്ന ഇബ്നു മസ്ഊദിന്റെ മുസ്ഹഫിൽ സൂറത്തുകളുടെ എണ്ണം പോലും വ്യത്യസ്തമായിരുന്നുവെന്നത് ശരിയാണോ? ഇതിനർത്ഥം സ്വഹാബിമാർക്ക് പോലും ഖുർആനിന്റെ വിഷയത്തിൽ ഏകാഭിപ്രായമുണ്ടായിരുന്നില്ലെന്നല്ലേ. ഇബ്നു മസൂദിന്റെ മുസ്ഹഫിൽ നിന്ന് പല സൂറത്തുകളും നീക്കം ചെയ്തതെറ്റുണ്ടെന്ന് സുവിശേഷകന്മാർ പറയുന്നത് കേട്ടു. ഈയടുത്ത് ഒരു യുക്തിവാദി പ്രാസംഗികനും അങ്ങനെ പ്രസംഗിക്കുന്നത് കേട്ടു.. . ഇതിന്റെ യാഥാർഥ്യമെന്താണ്? - മുഹമ്മദ് അജ്മൽ, വൈലത്തൂർ

    Speaker :: എം. എം അക്ബർ #MMAkbar #QuranSeries #QuranCriticism #Moon

    Voir plus Voir moins
    6 min
  • ചന്ദ്രനെപ്പറ്റി ഖുർആൻ അബദ്ധം പറഞ്ഞുവോ? | Quran Series | Question-30 | MM Akbar
    May 21 2024

    Topic :: ❓ മുഹമ്മദ് ആറ്റിങ്ങൽ - സൂറത്ത് യാസീനിൽ പറയുന്നു; അങ്ങനെ ആ ചന്ദ്രൻ പഴകിയ ഈത്തപ്പന മാറ്റലിനെപ്പോലെ ആയിത്തിത്തീർന്നു. യഥാർത്ഥത്തിൽ ചന്ദ്രൻ ഇങ്ങനെ ആകുന്നില്ലല്ലോ. നമ്മുടെ ദൃഷ്ടിയിൽ മാത്രമല്ലേ അങ്ങനെ ആകുന്നുള്ളൂ. പിന്നെയെന്തിനാണ് പരിശുദ്ധ ഖുർആൻ ഇങ്ങനെയൊരു പദപ്രയോഗം നടത്തിയത്? ഒരു യുക്തിവാദിയുടെ ചോദ്യമാണിത്. Speaker :: എം. എം അക്ബർ #MMAkbar #QuranSeries #QuranCriticism #Moon

    Voir plus Voir moins
    3 min
  • സ്ത്രീകളുടെ സ്വത്തവകാശം ഖുർആൻ വിവേചനം കാണിച്ചുവോ? | Quran Series | Question-29 | MM Akbar
    May 16 2024

    Topic :: ❓ സ്ത്രീയെ അവകാശങ്ങളൊന്നുമില്ലാത്ത കേവലം ഒരു ലൈംഗികോപകരണമായി കാണുന്ന ഗ്രന്ഥമല്ലേ ഖുർആൻ. അവൾക്ക് സ്വത്തവകാശം പോലും പകുതി മാത്രമേയുള്ളൂ. അങ്ങനെ പല അവകാശങ്ങളും അവൾക്കില്ല. ദൈവമാണ് ഈ വിലക്കുകളെല്ലാം ഉണ്ടാക്കിയത് എന്ന് കരുതാമോ? ഏതോ ആണുങ്ങൾ സ്ത്രീകളെ അടിമപ്പെടുത്തുന്നതിനായി എഴുതിയുണ്ടാക്കിയതല്ലേ ഖുർആൻ.? - ശോഭരവീന്ദ്രൻ ചങ്ങരംകുളം Speaker :: എം. എം അക്ബർ #MMAkbar #QuranSeries #QuranCriticism Slavery

    Voir plus Voir moins
    16 min
  • അടിമസ്ത്രീയെ വ്യഭിചരിക്കാൻ ഖുർആൻ അനുവദിക്കുന്നുണ്ടോ? | Quran Series | Question-28 | MM Akbar
    May 15 2024

    Topic :: ❓ ഖുർആനിൽ പല സ്ഥലങ്ങളിലും കാണുന്ന ഒരു പ്രയോഗമാണ് നിങ്ങളുടെ വലംകൈ ഉടമപ്പെടുത്തിയവർ എന്ന്. അടിമസ്ത്രീകളാണ് ഇവർ എന്ന വ്യാഖ്യാനവുമുണ്ട്. അപ്പോൾ അടിമസ്ത്രീകളുമായി രമിക്കാമെന്നാണോ ഖുർആൻ പറയുന്നത്? ഇത് തികഞ്ഞ വ്യഭിചാരമല്ലേ എന്ന ഇസ്‌ലാം വിരോധികളായ യുക്തിവാദികളുടെ ചോദ്യത്തിന് എങ്ങനെ ഉത്തരം പറയും? മുബീന അബ്ദുൽകാദിർ, വെഞ്ഞാറമൂട്

    Speaker :: എം. എം അക്ബർ

    #MMAkbar #QuranSeries #QuranCriticism

    Voir plus Voir moins
    19 min
  • സ്ത്രീ കൃഷിയിടമാണെന്ന് പറയുന്ന ഖുർആൻ പെൺപീഡനം പ്രോൽസാഹിപ്പിക്കുകയല്ലേ? | Quran Series | Question-27 | MM Akbar
    May 14 2024

    Topic :: ❓ സ്ത്രീകൾ പുരുഷന്റെ കൃഷിസ്ഥലമാണെന്നും അവളെ ഇഷ്ടം പോലെ ഉപയോഗിക്കാമെന്നും ഉപദേശിക്കുന്ന ഖുർആൻ തികഞ്ഞ സ്ത്രീവിരുദ്ധതയാണ് ഉൾക്കൊള്ളുന്നതെന്ന് പറഞ്ഞാൽ അത് നിഷേധിക്കാൻ കഴിയുമോ? തനിക്ക് കഴിയില്ലെങ്കിൽ പോലും സെക്സിന് വഴങ്ങണമെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ മലക്കുകൾ ശപിക്കുമെന്നും നബി പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പരിഷ്‌കൃതരാജ്യങ്ങളിലെല്ലാം നിരോധിക്കപ്പെട്ട മെരിറ്റൽ റേപ്പ് അനുവദിക്കുകയെല്ലേ ഇസ്‌ലാമിലെ ഇത്തരം നിർദേശങ്ങൾ ചെയ്യുന്നത്? ബേബി മുംതാസ്, കോഴിക്കോട് ബൈജു അബ്ദുൽ റഹ്‌മാൻ, യൂണിവേഴ്സിറ്റി

    Speaker :: എം. എം അക്ബർ

    #MMAkbar #QuranSeries #QuranCriticism

    Voir plus Voir moins
    19 min
  • മുഹമ്മദ്‌ നബി തന്റെ സൗകര്യത്തിന്‌ രചിച്ചതല്ലേ ഖുർആൻ | Quran Series | Question-26 | MM Akbar
    Oct 5 2023

    Topic :: ❓ എത്ര വട്ടം നിസ്കരിക്കണം എന്നോ എങ്ങനെ നിസ്കരിക്കണം എന്ന് തുടങ്ങിയ കാര്യങ്ങളൊന്നും ഖുർആനിലില്ല.  മുഹമ്മദിന് ആരെയൊക്കെ കെട്ടാം  എന്നും മുഹമ്മദിനോട്‌ ഭാര്യമാര്‍ എങ്ങനെ പെരുമാറണം എന്നും മുഹമ്മദിന്‍റെ ഭാര്യമാരോട് മറ്റുള്ളവര്‍ എങ്ങനെ പെരുമാറണം എന്നും തുടങ്ങിയ കാര്യങ്ങൾ  ഖുർആനിലുണ്ട്. മുഹമ്മദിന്റെ പ്യൂൺ മാത്രമാണ് ഖുർആനിലെ അല്ലാഹുവെന്ന് പറഞ്ഞാൽ നിഷേധിക്കാൻ കഴിയുമോ ? ബൈജു അബ്ദുൽ റഹ്‌മാൻ, യൂണിവേഴ്സിറ്റി

    Speaker :: എം. എം അക്ബർ

    #MMAkbar #QuranSeries #QuranCriticism

    Voir plus Voir moins
    29 min
  • ഏഴ് ആകാശങ്ങൾ എന്ന ഖുർആൻ പരാമർശം ശരിയാണോ? Quran Series | Question-25 | MM Akbar
    Oct 1 2023

    Topic :: ❓ ഏഴ് ആകാശങ്ങളുണ്ട് എന്ന ഖുർആനിന്റെ പരാമർശം അബദ്ധമല്ലേ? ആകാശം എന്ന ഒരു വസ്തു തന്നെ ഇല്ലാതിരിക്കെ, ഏഴ് ആകാശം എന്ന മിത്തിന് ഖുർആൻ അംഗീകാരം നൽകുന്നത് തികച്ചും അശാസ്ത്രീയമല്ലേ. ഇത് ഏഴ് അന്തരീക്ഷപാളികളെക്കുറിച്ചാണ് എന്ന് വ്യാഖ്യാനിക്കുന്ന പ്രബോധകർ സ്വയം പരിഹാസ്യരാവുകയല്ലേ ചെയ്യുന്നത്? നമുക്ക് ഏറ്റവും അടുത്തുള്ള നക്ഷത്രമായ ആല്ഫാ സെഞ്ചുറി 4. 5 പ്രകാശവര്ഷങ്ങള് ദൂരെയാണ്. ഹദീഥുകൾ പറയുന്നത് ഒന്നാനാകാശം 500 വർഷങ്ങളുടെ മാത്രം അകലെയാണെന്നാണ്. ഇത് എത്രമാത്രം ശരിയാണ്?  ഫയാസ് എറണാകുളം Speaker :: എം. എം അക്ബർ #MMAkbar #QuranSeries #QuranCriticism #SevenSky

    Voir plus Voir moins
    12 min
  • ഖുർആനിൽ പറഞ്ഞ അലഖക്ക് ഭ്രൂണം എന്ന് അർത്ഥമുണ്ടോ ? Quran Series | Question-24 | MM Akbar
    Sep 30 2023

    Question:❓ഖുർആനിൽ അലഖയിൽ നിന്നാണ് മനുഷ്യനുണ്ടായത് എന്ന വചനത്തെ ചില വ്യാഖ്യാന ഫാക്ടറികൾ ഭ്രൂണത്തെ ക്കുറിച്ചാണ് അലഖ  എന്ന പറഞ്ഞത് എന്ന് ദുർവ്യാഖ്യാനിക്കാറുണ്ട്. ഭൂലോകത്തെ ഏതെങ്കിലും ഒരു ഡിക്ഷനറിയിൽ അലാഖയെന്ന അറബി പദത്തിന് ഭ്രൂണം എന്ന അർഥം പറഞ്ഞതായി കാണിച്ച് തരാൻ കഴിയുമോ? ഇല്ലെങ്കിൽ ഈ കഞ്ഞി വ്യാഖ്യാനം നടത്തി ഖുർആനിനെ വെളുപ്പിക്കാനുള്ള ശ്രമം ഉപേക്ഷിച്ചുകൂടെ ?  -സുബൈർ മലപ്പുറം  Speaker :: എം. എം അക്ബർ #MMAkbar #QuranSeries #QuranCriticism #Alaqa #Embryology

    Voir plus Voir moins
    12 min