Épisodes

  • നിർമലയുടെ ആദായ ബജറ്റ്
    Feb 1 2025

    എന്താണ് ധനമന്ത്രി പ്രഖ്യാപിച്ച നികുതി ഇളവിന്റെ പ്രത്യേകതകൾ? എങ്ങനെ ഇത് രാജ്യത്തെ ശമ്പളം വാങ്ങുന്ന മധ്യവർഗത്തിന് ഗുണകരമാകും? ഇത് പഴയ ആദായ നികുതി സ്ലാബിൽ തുടരുന്നവരെ ബാധിക്കുമോ? പുതിയ നികുതി സ്ലാബിലെ മാറ്റങ്ങൾ എന്തൊക്കെയാണ്? varthaneram podcast

    See omnystudio.com/listener for privacy information.

    Voir plus Voir moins
    3 min
  • ഇന്ത്യ, അഭിമാന റിപ്പബ്ലിക്
    Jan 25 2025

    സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി നമ്മുടെ രാജ്യത്തിനു മുക്കാൽ നൂറ്റാണ്ടിന്റെ ത്രിവർണത്തിളക്കം. അറിയാം, ഇന്ത്യയുടെ റിപ്പബ്ലിക് വിശേഷങ്ങൾ മനോരമ ഓൺലൈൻ വാർത്താനേരം പോഡ്‌കാസ്റ്റിൽ...

    Republic Day, commemorated each year on January 26, is one of India’s most significant national celebrations. The occasion marks the historic implementation of the Indian Constitution in 1950, establishing the nation as a republic. Listen more about how India became a republic. Listen more in the Manorama Online Varthaaneram Podcast.

    Host & Producer: P Sanilkumar
    Edit: KU Devadathan

    See omnystudio.com/listener for privacy information.

    Voir plus Voir moins
    10 min
  • മാപ്പ് അപേക്ഷിച്ച് ബോബി ചെമ്മണ്ണൂർ
    Jan 15 2025

    ജാമ്യം ലഭിച്ചിട്ടും ജയിലിൽനിന്നു പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണൂരിനെതിരെ കോടതി ഉയർത്തിയത് രൂക്ഷവിമർശനം. വിഷയത്തിൽ വിശദീകരണം നൽകണമെന്നു പ്രതിഭാഗം അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടു. ഇന്നു രാവിലെ കാക്കനാട് ജില്ലാ ജയിലിൽനിന്നു ബോബി പുറത്തിറങ്ങുന്നതിനു തൊട്ടുമുൻപായിരുന്നു പുതിയ സംഭവവികാസങ്ങൾ. നാക്കുപിഴ സംഭവിച്ചെന്നും തുടർനടപടികൾ ഉണ്ടാകരുതെന്നുമുള്ള ബോബിയുടെ അപേക്ഷ കോടതി സ്വീകരിക്കുകയും ചെയ്തു. The Kerala High Court accepted an apology from businessman Boby Chemmanur for his dramatic refusal to leave prison despite being granted bail. Listen more about Boby Chemmanur's apology and court response.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    1 min
  • എച്ച്എംപിവി വേണം, ജാഗ്രത
    Jan 7 2025

    കോവിഡ് ബാധിച്ചവരിലെ മരണസാധ്യത ഒരു ശതമാനം മാത്രമായിരുന്നു. പക്ഷേ, തീക്കാറ്റുപോലെ പടർന്നുപിടിക്കാനുള്ള അതിന്റെ കഴിവാണു മരണസംഖ്യ ലോകമാകെ 69 ലക്ഷമാക്കി ഉയർത്തിയത്. സംക്രമണത്തിന്റെ തീവ്രതകൊണ്ടാണ് എച്ച്എംപിവിയും വെല്ലുവിളി ഉയർത്തുന്നത്. ചൈനയിൽ റിപ്പോർട്ട് ചെയ്ത ഹ്യുമൻ മെറ്റന്യൂമോ വൈറസ് എന്ന എച്ച്എംപിവി രോഗബാധ ഗുരുതരമാകുമോ എന്ന ആശങ്കയിലാണു ലോകം. എച്ച്എംപിവിയെപ്പറ്റി മനോരമ ഓൺലൈൻ വാർത്താനേരം പോഡ്കാസ്റ്റിൽ കൂടുതലറിയാം...

    Human Metapneumovirus (HMPV) cases have been reported in India, with five children testing positive across several cities. While the outbreak is being monitored, experts emphasize the children are recovering well and there's no immediate public health emergency. Listen more about HMPV and precautions in Manorama Varthaneram Podcast

    Host & Producer: P Sanilkumar
    Edit: KU Devadathan

    See omnystudio.com/listener for privacy information.

    Voir plus Voir moins
    3 min
  • എംടി; ഇനി മഞ്ഞുകാലം
    Dec 26 2024

    ഈ മഞ്ഞുകാലത്ത് മലയാളമാകെ മൗനത്താൽ സങ്കടപ്പെട്ടു നിൽക്കുകയാണ്, എംടി എന്ന രണ്ടക്ഷരം കാലം കടന്നുപോകുന്നതിന്റെ ഒറ്റപ്പെടൽ. മൗനത്തെ ഇഷ്ടപ്പെട്ട എം.ടി.വാസുദേവൻ നായർ എന്ന മഹാമേരു ഒർമയായി. മലയാളത്തിന്റെ ഒരേയൊരു എംടി 91–ാം വയസ്സിലാണു കഥാവശേഷനായത്.

    MT Vasudevan Nair, the legendary Malayalam writer, passed away at 91. Kerala mourns the loss of its literary patriarch, whose works have shaped generations.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    5 min
  • അധികാരത്തിൽ കണ്ണുമഞ്ഞളിച്ച് അസദ്
    Dec 10 2024

    സിറിയയിൽ ‌രക്തം ചൊരിഞ്ഞ ഭരണം, കടപുഴകി ബഷാർ അൽ അസദ്.

    Listen Manorama Online News Podcast Varthaneram

    See omnystudio.com/listener for privacy information.

    Voir plus Voir moins
    3 min
  • ഇനിയെന്ന് സ്മാർട്ടാകും?
    Dec 5 2024


    ലോക ഐടി ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുമെന്നു വിശേഷിപ്പിക്കപ്പെട്ട കൊച്ചി സ്മാർട് സിറ്റി ഐടി പദ്ധതിയുടെ ഭാവി ഇനിയെന്താകും? ദുബായ് ടീകോം ഇൻവെസ്റ്റ്മെന്റ്സിനെ സംയുക്ത സംരംഭത്തിൽനിന്ന് ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെയാണു വഴിത്തിരിവിലായത്. പദ്ധതിക്കായി പാട്ടത്തിനു നൽകിയ 246 ഏക്കർ തിരിച്ചുപിടിക്കാനാണു സർക്കാർ തീരുമാനം. പ്രവർത്തനം തുടങ്ങി 13 വർഷം കഴിഞ്ഞിട്ടും കാര്യമായ നിക്ഷേപം ആകർഷിക്കാനോ വാഗ്ദാനം ചെയ്ത 90,000 തൊഴിൽ ലഭ്യമാക്കാനോ ടീകോമിനു കഴിഞ്ഞില്ലെന്നാണു സർക്കാരിന്റെ നിലപാട്.

    What will be the future of the Kochi Smart City IT project, which was touted to put Kerala on the global IT map? After 13 years, the Kerala government has removed Tecom Investments from the project due to a lack of promised investment and job creation, raising concerns about the project's impact on Kerala's IT sector.

    Host & Producer: P Sanilkumar, Editor: KU Devadathan

    See omnystudio.com/listener for privacy information.

    Voir plus Voir moins
    4 min
  • മഹാപോരാട്ടം
    Nov 23 2024

    After five years of traditional alliances crumbling and new ones emerging, the Maharashtra Assembly elections resulted in a resounding victory for the BJP-led Mahayuti alliance. In Jharkhand, the JMM-led INDIA alliance, which had given the BJP a scare, retained power. The Mahayuti alliance's victory in Maharashtra validated the exit poll results. In Jharkhand, the INDIA alliance's advance defied exit poll predictions. What transpired in the elections in both states? Listen to more on this in the Manorama Online Varthaneram Podcast hosted by Krishnaprya T. Johny.

    പരമ്പരാഗത സഖ്യങ്ങള്‍ തകരുകയും പുതിയ സഖ്യങ്ങള്‍ ഉദിക്കുകയും ചെയ്ത അഞ്ച് വർഷത്തിനുശേഷം നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യത്തിനു തിളക്കമാർന്ന വിജയം. ജാർഖണ്ഡിൽ ബിജെപിയെ വിറപ്പിച്ച് ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം ഭരണത്തുടർച്ച നേടി. എക്സിറ്റ് പോൾ ഫലങ്ങളെ സാധൂകരിക്കുന്ന വിജയമാണ് മഹാരാഷ്ട്രയിൽ മഹായുതി സഖ്യം നേടിയത്. ജാർഖണ്ഡിൽ എക്സിറ്റ് പോൾ പ്രവചനങ്ങളെ അസ്ഥാനത്താക്കിയാണ് ഇന്ത്യാ സഖ്യത്തിന്റെ മുന്നേറ്റം. രണ്ടു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പിൽ സംഭവിച്ചതെന്ത്? കേൾക്കാം, മനോരമ വാർത്താനേരം പോഡ്‌കാസ്റ്റ്...

    See omnystudio.com/listener for privacy information.

    Voir plus Voir moins
    3 min