Épisodes

  • വസന്തസേനയുടെ ആഭരണം; ഒരു പ്രാചീന ക്രൈംത്രില്ലർ | Mṛucchakaṭika: The Ancient Indian Crime Thriller You Need to Know
    Feb 21 2025

    രാജ്യാന്തരവേദികളിൽ പോലും ആഘോഷിക്കപ്പെട്ട നാടകമാണ് മൃച്ഛകടികം. ചെറിയ കളിമൺവണ്ടി എന്നാണ് ഈ വാക്കിന്റെ അർഥം. ഒരു ആധുനിക സിനിമപോലെ ത്രില്ലടിപ്പിക്കുന്നതാണ് ഇതിലെ കഥാസന്ദർഭങ്ങൾ. ഉജ്ജയിനിയിൽ ജീവിച്ചിരുന്ന ഒരു നർത്തകിയായിരുന്നു വസന്തസേന. അഴകും ബുദ്ധിയും ഒരുപോലെ സമന്വയിച്ച യുവസുന്ദരി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Mṛuchakatikam, or "The Little Clay Cart," is a captivating ancient Indian crime thriller revolving around Vasantaseena and Charudatta. This enthralling play, based on Bharata Muni's Natyashastra, blends romance, intrigue, and justice, making it a timeless classic. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    6 min
  • ആത്മീയ പ്രാധാന്യമുള്ള മഹാശിവരാത്രി | Maha Shivratri: Unlock Spiritual Potential on this Auspicious Night
    Feb 17 2025

    ഒരു ആത്മീയ അന്വേഷകനായ വ്യക്തി തീർച്ചയായും ഈ രാത്രിയെ ഉപയോഗപ്പെടുത്തണം. ഓരോ ചാന്ദ്രമാസത്തിലെയും പതിനാലാം ദിവസം അല്ലെങ്കിൽ അമാവാസിയുടെ തലേ ദിവസം ശിവരാത്രി എന്നറിയപ്പെടുന്നു. ഒരു കലണ്ടർ വർഷത്തിൽ സംഭവിക്കുന്ന പന്ത്രണ്ട് ശിവരാത്രികളിൽ, ഫെബ്രുവരി-മാർച്ച് മാസത്തിൽ വരുന്ന മഹാശിവരാത്രിക്കാണ് ഏറ്റവും കൂടുതൽ ആത്മീയ പ്രാധാന്യമുള്ളത്. മഹാശിവരാത്രിയുടെ രാത്രി ഒരു വ്യക്തിക്ക് ഇത് അനുഭവിക്കാനുള്ള അവസരം നൽകുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ

    Maha Shivratri, a night of profound spiritual significance, offers a unique opportunity for spiritual awakening. Sadhguru explains the importance of this night and how to utilize its powerful energy for inner transformation. This is Prinu Prabhakaran speaking.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    8 min
  • സിംഹത്തിന്റെ പേരക്കുട്ടി; ശ്രീലങ്കയിലെ ‘വിജയ’
    Feb 14 2025

    ശ്രീലങ്കയിലെ പ്രബല സമൂഹമാണു സിംഹളർ. അവരുടെ ഉദ്ഭവം സംബന്ധിച്ച് സിംഹളർക്കിടയിൽ പ്രചാരത്തിലുള്ള ഒരു ഐതിഹ്യകഥ ഇത്തവണത്തെ കഥയ മമയിൽ. ഇന്നത്തെ ബംഗാൾ പണ്ട് വംഗദേശമെന്നാണ് അറിയപ്പെട്ടത്. അവിടത്തെ രാജാവ് മായാവതിയെന്ന, കലിംഗദേശത്തുനിന്നുള്ള ഒരു രാജകുമാരിയെ വിവാഹം കഴിച്ച് തന്റെ റാണിയാക്കി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Discover the legend of Vijaya, the founder of the Sinhalese dynasty in Sri Lanka. This epic tale recounts his exile, voyage, and conquest, weaving a captivating story of origins and power. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    6 min
  • ആന്തരിക സൗഖ്യത്തിനായി ചില ‘ടോൾ’ പാഠങ്ങൾ | Find Your Inner Peace: Eckhart Tolle's Lessons on the Present Moment
    Feb 10 2025

    ജീവിതത്തിൽ സൗഖ്യത്തിനും സമാധാനത്തിനുമായി അനേകം കാര്യങ്ങൾ ടോൾ നമ്മെ ഉപദേശിക്കുന്നു. വർത്തമാനകാലത്തു ജീവിക്കുന്നതാണ് ഏറ്റവും സമാധാനം നൽകുന്ന കാര്യമെന്ന് അദ്ദേഹം പറയുന്നു. ഭൂതകാലവും ഭാവികാലവും നമ്മുടെ മനസ്സിന്‌റെ സൃഷ്ടികളാണത്രേ. വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ നമുക്ക് ഒരുപാട് ശാന്തി ലഭിക്കും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Eckhart Tolle's teachings emphasize the power of the present moment for achieving inner peace. By practicing mindfulness and accepting our current state, we can find tranquility and overcome the challenges of a busy life. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    3 min
  • ദ്വാരകയിലെ പാരിജാതമരം
    Feb 7 2025

    ഒരിക്കൽ ദേവേന്ദ്രന്റെ രാജധാനിയായ അമരാവതിയിൽ നാരദ മഹർഷി ഒരു സന്ദർശനം നടത്തി. ഇന്ദ്രലോകത്തെ മനോഹരമായ നന്ദനവനത്തിലൂടെ നടക്കുമ്പോൾ അദ്ദേഹം ഒരു വൃക്ഷം കണ്ടു. വെള്ളപ്പൂക്കളുള്ള ചേതോഹരമായ ഒരു വൃക്ഷം. അതിന്റെ പൂക്കൾ നക്ഷത്രങ്ങളുടെ ആകൃതിയിലുള്ളതായിരുന്നു. സ്വർഗീയമായ സുഗന്ധം അവയിൽ നിന്നു പുറപ്പെട്ടു. പാരിജാതപ്പൂക്കളായിരുന്നു അവ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The Parijata tree, a divine tree from the churning of the ocean, features prominently in the story of Krishna and his queens. Its fragrant flowers and Krishna's acquisition of it for Satyabhama led to a humbling lesson about pride and sharing.This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    4 min
  • മാനസികവും വൈകാരികവുമായ ആരോഗ്യം | Sadhguru on Emotional Security: The Key to a Fulfilling Life
    Feb 3 2025

    വൈകാരിക സുരക്ഷിതത്വം എന്നത് വ്യക്തിഗത മനുഷ്യർക്കും സമൂഹത്തിനും തഴച്ചു വളരുന്നതിന് ആവശ്യമായ ഒന്നാണ്. ദൗർഭാഗ്യവശാൽ, സ്വാതന്ത്ര്യത്തേക്കുറിച്ചുള്ള ബാലിശമായ സങ്കല്പങ്ങൾ മൂലം, വൈകാരിക സുരക്ഷിതത്വം നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. പലതും ചെയ്യാൻ ശേഷിയില്ലാത്ത ഒരവസ്ഥയിലേക്ക് ആളുകളെ നമ്മൾ എത്തിച്ചിരിക്കുന്നു. വിരലിലെണ്ണാവുന്ന ചിലർക്കെങ്കിലും ഈ അരക്ഷിതാവസ്ഥയെ മറികടന്ന് പോകാൻ കഴിഞ്ഞേക്കാം.എന്നാൽ ഭൂരിഭാഗം ആളുകളും തളർന്നുപോകുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ

    Sadhguru discusses the vital role of emotional security in modern life, emphasizing its effect on personal well-being and societal advancement. Learn how emotional stability is essential for success and fulfillment. This is Prinu Prabhakaran speaking.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    7 min
  • സത്യത്തിന്റെ മാമ്പഴം
    Jan 31 2025

    മാമ്പഴം വിളയുന്ന കാലമല്ലായിരുന്നു. കാട്ടിലെങ്ങും മാമ്പഴം കിട്ടാനുമില്ല. പിന്നെങ്ങനെ മാങ്ങ ലഭിക്കും? സാധാരണ ആളുകൾക്ക് അത് അപ്രാപ്യമാണ്. എന്നാൽ പാണ്ഡവർ, അവർ സാധാരണക്കാരല്ല. ഭഗവാന്റെ ശ്രീകൃഷ്ണന്റെ സ്നേഹവാൽസല്യങ്ങൾ ഏൽക്കുന്ന അവരെങ്ങനെ സാധാരണക്കാരാകും. അവർ നിശ്ചയമായും തങ്ങളുടെ അതിഥിയെ ദൈവത്തെപ്പോലെ കരുതുന്നവരാണ്. എവിടെ നിന്നെങ്കിലും അവർ മാമ്പഴം കൊണ്ടുവരും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The Mango of Truth from the Odia Mahabharata reveals how the Pandavas, using truthfulness and Krishna's help, obtained a mango for a spy, highlighting the importance of honesty. This lesser-known story underscores the ethical dilemmas faced by the Pandavas during their exile. Prinu Prabhakaran talking here.Script: S. Aswin

    See omnystudio.com/listener for privacy information.

    Voir plus Voir moins
    3 min
  • സമ്പത്തു മാത്രമാണോ ജീവിതം?
    Jan 27 2025

    സമ്പത്തുണ്ടാകുന്നതും അതു സൂക്ഷിക്കുന്നതുമൊന്നും മോശമായ ഒരു കാര്യമേയല്ല. എന്നാൽ സമ്പത്തു മാത്രമാണ് ജീവിതം അഥവാ നാട്ടുഭാഷയിൽ പറഞ്ഞാൽ മുതൽ ഉണ്ടാക്കിവയ്ക്കാനായിട്ടാണു ജീവിതം എന്നൊക്കെ നമ്മൾ ചിന്തിച്ചുകളഞ്ഞാൽ പിന്നെ നമ്മൾ ഒരു യന്ത്രത്തെപ്പോലെയായി മാറാം. പണം സമ്പാദിക്കാനുള്ള ഒരു യന്ത്രം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Renunciation of wealth is a powerful testament to the enduring human spirit's search for meaning beyond material possessions. Many individuals, inspired by the Buddha's teachings, have forsaken immense fortunes to embrace a life of spiritual devotion.Prinu Prabhakaran talking here.Script: S. Aswin.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    3 min